എവിടെ നിങ്ങളുടെ കുട്ടി|ബാബു മാത്യു |സൈക്കോളജിസ്റ്റ്|INTUITION TALK|IT 07| CHILD HAPPY IS NOT A STORY


Episode Artwork
1.0x
0% played 00:00 00:00
Dec 05 2020 75 mins   1
ബാബു മാത്യു - സൈക്കോളജിസ്റ്റ്. കുട്ടികളിലുണ്ടാവുന്ന സാമൂഹികവും വൈകാരികവുമായ മാറ്റങ്ങളെ മുൻനിർത്തി പഠനവും ഗവേഷണവും നടത്തുന്നു. പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുളള കാരണങ്ങളിൽ ശ്രദ്ധയുന്നുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത . തങ്ങള്‍ക്കണ്ടാവുന്ന അത്തരം പ്രതിസന്ധികളെ പരിഹരിക്കാൻ കുട്ടികളുപയോഗിക്കുന്ന മാർഗങ്ങളെ തന്റെ ഗവേഷണത്തിന്റെ ഭാഗമാക്കി. കുട്ടികളെ നന്നായി മനസ്സിലാക്കുന്നതിനും പിന്തുണക്കുന്നതിനുമായി,തന്റെ നിരീക്ഷണങ്ങളും ,കണ്ടെത്തലുകളും അധ്യാപകർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നില്‍ എത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ബോസ്റ്റൺ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ (H.G.S.E) ദി ഫ്യൂച്ചർ ഓഫ് ലേണിംഗ് (FOL) സമ്മർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ബാബു മാത്യു ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ASCD (അസോസിയേഷൻ ഫോർ സൂപ്പർവിഷൻ ആന്റ് കരിക്കുലം ഡവലപ്മെന്റ്), ISHN (ഇന്റർനാഷണൽ സ്കൂൾ ഹെൽത്ത് നെറ്റ്‌വർക്ക്), IUHPE (ഇന്റർനാഷണൽ യൂണിയൻ ഫോർ ഹെൽത്ത് പ്രമോഷൻ ഇൻ എഡ്യൂക്കേഷൻ) എന്നിവയില്‍ അംഗമാണ്. മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിൻസ്, 2014 ലെ ELLTA (Exploring Leadership and Learning Theories in Asia) കോൺഫറൻസിൽ ‘കേരളത്തിലെ പ്രീ-കൗമാരക്കാരുടെ സാമൂഹിക-വൈകാരിക ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. Intuition talk ലെ ഈ സംഭാഷണത്തിൽ തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ ഈ സംഭാഷണം സമർപ്പിക്കുന്നു. കേൾക്കുക നിങ്ങളുടെ കുട്ടി എവിടെയെന്ന് കണ്ടെത്തുക ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്? [...]