അവസാനിക്കുന്നില്ല ആരവം; ആഷസ് പഠിപ്പിച്ച പാഠങ്ങൾ


Episode Artwork
1.0x
0% played 00:00 00:00
Aug 01 2023 18 mins  

ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടരുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവർക്കു സാധിച്ചില്ല. മഴ മൂലം തടസ്സപ്പെട്ട ഒരു ടെസ്റ്റ് ഒഴികെ മറ്റു നാലു മത്സരങ്ങളിലും റിസൽട്ട് ഉണ്ടാക്കാനായി എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. ബാസ് ബോളിന്റെ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ മൊത്തം ഭാവി എന്തായിരിക്കും എന്നതിന്റെ സൂചനകൾ ഈ പരമ്പര ക്രിക്കറ്റ് ലോകത്തിനു നൽകിക്കഴിഞ്ഞു. എന്താണ് ഇത്തവണത്തെ ആഷസ് പഠിപ്പിച്ച പാഠങ്ങൾ? വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ...

English Summary

Finally, the Ashes series ended in a draw with Australia and England winning 2 matches. Defending champions Australia retained the Ashes title but their dream of winning a series in England after 2 decades remained elusive, as the hosts won the fifth Test Match in dramatic fashion on the final day. The series is being hailed as one the best in recent Test history with England maximizing their Bazball style and Australia sticking to the conservative style. This has been a defining series and Test cricket may well be defined in the future as before and after this Ashes series.