ഇന്ത്യൻ ക്രിക്കറ്റ് ടീം അഥവാ കെ ആൻഡ് കെ ഓട്ടമൊബീൽസ്!


Episode Artwork
1.0x
0% played 00:00 00:00
Aug 10 2023 22 mins  

ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ‘അരം പ്ലസ് അരം കിന്നരം’ സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനിടയിലും, പരീക്ഷണങ്ങൾ നടത്തുന്നതിലായിരുന്നു ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ താൽപര്യം. ഈ പരീക്ഷണങ്ങൾക്കെല്ലാം ഒടുവിൽ ഇനിയെന്ന് ഒരു 15 അംഗ ടീമിനെ നമുക്ക് കണ്ടെത്താൻ കഴിയും? കാലങ്ങളായി ഇന്ത്യയെ പിന്തുടരുന്ന ചോദ്യമായ നാലാം നമ്പർ പൊസിഷനിൽ ഇത്തവണ ആരു കളിക്കും? ജസ്പ്രീത് ബുമ്ര തിരിച്ചു വരുമോ? മടങ്ങിയെത്തുന്ന ബുമ്രയ്ക്ക് പഴയ മൂർച്ചയോടെ പന്തെറിയാൻ സാധിക്കുമോ? സഞ്ജു സാംസന്റെ ഭാവി എന്താകും? സർവ്വോപരി ഏകദിന ലോകകപ്പിന്റെതന്നെ ഭാവി ഈ ലോകകപ്പോടെ നിർണയിക്കപ്പെടില്ലേ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം ‘പോഡ്‌കാസ്റ്റ്’

English Summary: As the cricket world is gearing up for the ODI World Cup, which is hosted by India, the state of affairs of Team India is in limbo, very much like the comically sad plight K&K Automobiles had in a super hit Malayalam movie, immortalized by Mohan Lal and Jagathy Sreekumar. The team is not up and running yet, despite going through so much repair work of late. Neither the team management nor the fans seem to have any idea who will be selected for the final 15 for the tournament. During the just concluded ODI series against the West Indies, coach Rahul Dravid prioritized experimentation. After all this chopping and changing, the most important question is how soon Team India can pick their final group of players. Will India find a solution to its perennial number four batter problem? Will Jasprit Bumrah be back to his best to spearhead the bowling attack? What are Sanju Samson's chances? Ultimately, what will be the future of ODIs after this World Cup? Malayala Manorama's Sports Editor Sunish Thomas and Assistant Editor Shameer Rehman discuss all these issues.